Wed, 9 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Alternative Roads

Wayanad

വ​യ​നാ​ടി​നു വേ​ണം തു​ര​ങ്ക​പാ​ത​യും ചു​രം ബ​ദ​ല്‍ റോ​ഡു​ക​ളും

സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: വ​യ​നാ​ട് നേ​രി​ടു​ന്ന രൂ​ക്ഷ​മാ​യ യാ​ത്രാ​ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധി​കാ​രി​ക​ളും അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു.

ക​ള്ളാ​ടി-​ആ​ന​ക്കാം​പൊ​യി​ല്‍ തു​ര​ങ്ക​പാ​ത​യും താ​മ​ര​ശേ​രി ചു​രം ബ​ദ​ല്‍ റോ​ഡു​ക​ളും യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന​തി​നൊ​പ്പം വ​യ​നാ​ടി​നെ റെ​യി​ല്‍​വേ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ ഉ​യ​രു​ക​യാ​ണ്.

താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ ആ​വ​ര്‍​ത്തി​ക്കു​ന്ന ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​യ​നാ​ട്ടു​കാ​രു​ടെ നി​ത്യ​ജീ​വി​ത​ത്തെ​ത്ത​ന്നെ ബാ​ധി​ക്കു​ന്ന സ്ഥി​തി​യി​ലാ​ണ്. അ​വ​ധി​ക്കാ​ല​ങ്ങ​ളി​ലും ഉ​ത്സ​വ സീ​സ​ണു​ക​ളി​ലും ചു​ര​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ള്‍ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​യ​ത് ജി​ല്ല​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള യാ​ത്ര ദു​രി​ത​യാ​ത്ര​യാ​യി മാ​റു​ക​യാ​ണ്. ക​ഴി​ഞ്ഞ ഓ​ണം അ​വ​ധി​ക്കാ​ല​ത്തും വ​യ​നാ​ട്ടി​ലേ​ക്കു​ള്ള പ്ര​ധാ​ന പാ​ത​ക​ളി​ല്‍ അ​നു​ഭ​വ​പ്പെ​ട്ട ഗ​താ​ഗ​ത​ക്കു​രു​ക്ക് വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യ​ട​ക്കം ബാ​ധി​ച്ചു.

ടൂ​റി​സ​ത്തെ പ്ര​ധാ​ന വ​രു​മാ​ന​മേ​ഖ​ല​യാ​യി ആ​ശ്ര​യി​ക്കു​ന്ന വ​യ​നാ​ടി​ന് സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വി​ലു​ണ്ടാ​കു​ന്ന കു​റ​വ് വ​ലി​യ തി​രി​ച്ച​ടി​യാ​ണ്. റോ​ഡി​ലെ യാ​ത്രാ​ക്ലേ​ശം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് സ​ഞ്ചാ​രി​ക​ള്‍ വ​യ​നാ​ട്ടി​ലേ​ക്കു​ള്ള യാ​ത്ര ഒ​ഴി​വാ​ക്കു​ന്ന സാ​ഹ​ച​ര്യം ഉ​ണ്ടാ​യാ​ല്‍ ടൂ​റി​സം മേ​ഖ​ല​യി​ലെ സം​രം​ഭ​ക​രും ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​രു​മ​ട​ക്കം വ​ലി​യ പ്ര​തി​സ​ന്ധി​യി​ലാ​കും.

തു​ര​ങ്ക​പാ​ത നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്ക​ണം

ക​ള്ളാ​ടി മ​ണ്ണി​ടി​ച്ചി​ല്‍ ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ നി​ര്‍​ത്തി​വ​ച്ച​തും വ​ര്‍​ഷ​ങ്ങ​ളാ​യി വ​യ​നാ​ട് പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന​തു​മാ​യ തു​ര​ങ്ക​പാ​ത​യു​ടെ നി​ര്‍​മാ​ണം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്. കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കു​ള്ള യാ​ത്ര​യ്ക്ക് താ​മ​ര​ശേി ചു​ര​ത്തെ മാ​ത്രം ആ​ശ്ര​യി​ക്കേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ങ്കി​ല്‍ സു​ര​ക്ഷി​ത​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ ബ​ദ​ല്‍ ഗ​താ​ഗ​ത സം​വി​ധാ​നം അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​വ​ര്‍ നി​ര​വ​ധി.

തു​ര​ങ്ക​പാ​ത​യ്‌​ക്കൊ​പ്പം ജി​ല്ല​യെ ഇ​ത​ര ജി​ല്ല​ക​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ബ​ദ​ല്‍ റോ​ഡു​ക​ളും ചി​പ്പി​ലി​ത്തോ​ട്-​ത​ളി​പ്പു​ഴ ബൈ​പാ​സും യാ​ഥാ​ര്‍​ഥ്യ​മാ​ക​ണം. നി​ല​വി​ലെ റോ​ഡു​ക​ള്‍​ക്ക് ബ​ദ​ലാ​യി അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പാ​ത​ക​ള്‍ വി​ക​സി​പ്പി​ച്ചാ​ല്‍ അ​പ​ക​ട​ങ്ങ​ളോ മ​ണ്ണി​ടി​ച്ചി​ലോ മ​റ്റ് പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളോ ഉ​ണ്ടാ​കു​മ്പോ​ള്‍ വ​യ​നാ​ട് പൂ​ര്‍​ണ​മാ​യി ഒ​റ്റ​പ്പെ​ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​കും.

വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കു ചു​രം ക​ട​ക്ക​ണം

യാ​ത്രാ​ക്ലേ​ശ​ത്തി​ന്‍റെ ഏ​റ്റ​വും ഗു​രു​ത​ര പ്ര​ത്യാ​ഘാ​തം ആ​രോ​ഗ്യ​രം​ഗ​ത്താ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള രോ​ഗി​ക​ളെ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്ക് ജി​ല്ല​യ്ക്ക് പു​റ​ത്ത് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്കും മ​റ്റും കൊ​ണ്ടു​പോ​കേ​ണ്ടി​വ​രു​മ്പോ​ള്‍ താ​മ​ര​ശേ​രി ചു​ര​ത്തി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് വ​ലി​യ പ്ര​യാ​സ​ങ്ങ​ള്‍​ക്കാ​ണ് കാ​ര​ണ​മാ​കു​ന്ന​ത്. റോ​ഡ് അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ന്ന​വ​രെ​യും ഹൃ​ദ്രോ​ഗി​ക​ളെ​യും സ​മ​യ​ത്ത് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കാ​നാ​കാ​ത്ത സാ​ഹ​ച​ര്യം പ​ല​പ്പോ​ഴും ഉ​ണ്ടാ​കു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍ നീ​ളു​ന്ന യാ​ത്ര രോ​ഗി​ക​ളു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​കു​ക​യാ​ണ്. മ​ഴ ശ​ക്ത​മാ​യാ​ല്‍ മ​ണ്ണി​ടി​ച്ചി​ല്‍, റോ​ഡ് ത​ക​ര്‍​ച്ച, മ​ര​ങ്ങ​ള്‍ വീ​ഴ​ല്‍ തു​ട​ങ്ങി​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം വ​യ​നാ​ട്ടി​ല്‍ പ​തി​വാ​ണ്. ബ​ദ​ല്‍ സം​വി​ധാ​ന​ങ്ങ​ള്‍ പ​ര്യാ​പ്ത​മ​ല്ലാ​ത്ത​തി​നാ​ല്‍ ചെ​റി​യൊ​രു ത​ട​സം പോ​ലും ജി​ല്ല​യി​ല്‍​നി​ന്നു കോ​ഴി​ക്കോ​ട്, കു​റ്റി​യാ​ടി, ക​ണ്ണൂ​ര്‍ ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള യാ​ത്ര​യെ ബാ​ധി​ക്കു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളും അ​ധി​കാ​രി​ക​ളും ഇ​ട​യ്ക്കി​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത​ല്ലാ​തെ വ​യ​നാ​ടി​ന്‍റെ ഗ​താ​ഗ​ത​പ്ര​ശ്‌​ന​ത്തി​ന് ദീ​ര്‍​ഘ​കാ​ല പ​രി​ഹാ​രം കാ​ണാ​നു​ള്ള ശ​ക്ത​മാ​യ ഇ​ട​പെ​ട​ലു​ക​ള്‍ ഉ​ണ്ടാ​കു​ന്നി​ല്ല.

റെ​യി​ല്‍​വേ ക​ണ​ക്റ്റി​വി​റ്റി അ​നി​വാ​ര്യ​ത

വ​യ​നാ​ടി​ന്‍റെ ദീ​ര്‍​ഘ​കാ​ല വി​ക​സ​ന​ത്തി​ന് റെ​യി​ല്‍​വേ ക​ണ​ക്റ്റി​വി​റ്റി അ​നി​വാ​ര്യ​ത​യാ​യി മാ​റു​ക​യാ​ണ്. യാ​ത്ര​യ്‌​ക്കൊ​പ്പം ച​ര​ക്കു​ക​ള്‍ കു​റ​ഞ്ഞ ചെ​ല​വി​ലും വേ​ഗ​ത്തി​ലും പു​റ​ത്തു​ള്ള വി​പ​ണി​ക​ളി​ലെ​ത്തി​ക്കാ​നും സ​ഹാ​യ​ക​മാ​കു​ന്ന​താ​ണ് റെ​യി​ല്‍​വേ. ജി​ല്ല​യി​ല്‍ നി​ല​വി​ലു​ള്ള പ്ര​ധാ​ന വ​രു​മാ​ന മേ​ഖ​ല​ക​ളാ​യ ടൂ​റി​സ​ത്തെ​യും കൃ​ഷി​യെ​യും സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. മി​ക​ച്ച ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ള്‍ പു​തി​യ നി​ക്ഷേ​പ​ങ്ങ​ളും വ്യ​വ​സാ​യ​ങ്ങ​ളും ജി​ല്ല​യി​ല്‍ എ​ത്തി​ക്കു​ന്ന​തി​ന് സ​ഹാ​യ​ക​മാ​കും. തു​ര​ങ്ക​പാ​ത​യും ചു​രം ബ​ദ​ല്‍ റോ​ഡു​ക​ളും റെ​യി​ല്‍​വേ ക​ണ​ക്റ്റി​വി​റ്റി​യും ഇ​നി​യെ​ങ്കി​ലും യാ​ഥാ​ര്‍​ഥ്യ​മാ​ക്ക​ണ​മെ​ന്നാ​ണ് വ​യ​നാ​ടി​ന്‍റെ പൊ​തു​വി​കാ​രം.

ജ​ന​പ്ര​തി​നി​ധി​ക​ളും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം

വ​യ​നാ​ട് അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന രൂ​ക്ഷ​മാ​യ യാ​ത്ര​ക്കു​രു​ക്കി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ ജ​ന​പ്ര​തി​നി​ധി​ക​ളും ഭ​ര​ണ​സം​വി​ധാ​ന​ങ്ങ​ളും ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം. താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഗ​താ​ഗ​ത​ക്കു​രു​ക്കി​ല്‍​പ്പെ​ടു​ന്ന യാ​ത്ര​ക്കാ​രു​ടെ ദു​രി​ത​ത്തി​ന് താ​ത്കാ​ലി​ക പ​രി​ഹാ​ര​മെ​ന്ന നി​ല​യി​ല്‍ ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, പ്രാ​ഥ​മി​ക ചി​കി​ത്സ ഉ​ള്‍​പ്പെ​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്ക​ണം. ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​കു​ന്ന ദി​വ​സ​ങ്ങ​ളി​ല്‍ യാ​ത്ര​ക്കാ​ര്‍​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ന്‍ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണം.

ഷി​നോ​ജ് പാ​പ്പ​ച്ച​ന്‍, സെ​ക്ര​ട്ട​റി, ഫ്‌​ലാ​ക്‌​സ് ക്ല​ബ്, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി

തു​ര​ങ്ക​പാ​ത, ബ​ദ​ല്‍ പാ​ത പ​ദ്ധ​തി​ക​ള്‍​ക്ക് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​ക​ണം

വ​യ​നാ​ടി​ന് പു​റ​ത്തേ​ക്കും തി​രി​ച്ചും അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ താ​മ​ര​ശേ​രി ചു​ര​ത്തി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം വാ​ഹ​ന​ങ്ങ​ളി​ല്‍ കു​ടു​ങ്ങു​ന്ന അ​വ​സ്ഥ പ​ല​പ്പോ​ഴും ഉ​ണ്ടാ​കു​ന്നു​ണ്ട്. ഈ ​സ്ഥി​തി​ക്ക് മാ​റ്റം വ​രു​ത്തു​ന്ന​തി​ന് അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ ഉ​ണ​ര്‍​ന്നു​പ്ര​വ​ര്‍​ത്തി​ക്ക​ണം. നി​ല​വി​ലെ റോ​ഡി​ന്‍റെ ശേ​ഷി വ​ര്‍​ധി​പ്പി​ക്ക​ണം. തു​ര​ങ്ക​പാ​ത, ബ​ദ​ല്‍ പാ​ത പ​ദ്ധ​തി​ക​ളു​ടെ പൂ​ര്‍​ത്തീ​ക​ര​ണ​ത്തി​ന് അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ല്‍​ക​ണം.

ധ​നേ​ഷ് ചീ​രാ​ല്‍, അ​ധ്യാ​പ​ക​ന്‍, ചീ​രാ​ല്‍.

വ​യ​നാ​ടി​ന്‍റെ സ​മ​ഗ്ര വി​ക​സ​ന വി​ഷ​യ​മാ​യി പ​രി​ഗ​ണി​ക്ക​ണം

വ​യ​നാ​ട്ടി​ല്‍ ടൂ​റി​സം, കൃ​ഷി, വ്യാ​പാ​രം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളെ ഗ​താ​ഗ​ത​പ്ര​ശ്‌​നം ത​ള​ര്‍​ത്തു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍​നി​ന്നു പു​റ​ത്തേ​ക്കും തി​രി​ച്ചു​മു​ള്ള സു​ഗ​മ​യാ​ത്ര​യും ച​ര​ക്കു​നീ​ക്ക​വും ഗ​താ​ഗ​ത​വ​കു​പ്പി​ന്‍റെ മാ​ത്രം ചു​മ​ത​ല​യാ​യി കാ​ണ​രു​ത്. ജി​ല്ല​യു​ടെ സ​മ​ഗ്ര വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​മാ​യി പ​രി​ഗ​ണി​ക്ക​ണം. യാ​ത്ര​ക്കാ​രു​ടെ ദു​രി​തം ക​ണ്ടു​നി​ല്‍​ക്കാ​തെ അ​ടി​യ​ന്ത​ര സ​ഹാ​യ സം​വി​ധാ​ന​വും ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ളും ന​ട​പ്പാ​ക്കാ​ന്‍ ഭ​ര​ണ​കൂ​ട​വും ജ​ന​പ്ര​തി​നി​ധി​ക​ളും ത​യാ​റാ​ക​ണം.

ഷെ​ഹ്‌​ന ഷെ​റീ​ന, സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി

Latest News

Corehub Up